ഐസിസി റാങ്കിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം

 

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. വനിതാ ബാറ്റര്‍മാരില്‍ സ്മൃതി ഒന്നാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിങാണ് താരത്തിനു റങ്കിങ് മുന്നേറ്റത്തില്‍ തുണയായത്.

ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സ്മൃതി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 790 റേറ്റിങ് പോയിന്റാണ് സ്മൃതി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ്. താരത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മൃതി ഒന്നാമതെത്തിയത്. വോള്‍വാര്‍ടിന് 782 റേറ്റിങ് പോയിന്റ്.