യൂറോപ്യൻ നേഷൻസ് ലീഗ് ഫുട്‌ബോളിൽ സ്‌പെയിൻ ക്വാർട്ടറിൽ
യൂറോപ്യൻ നേഷൻസ് ലീഗ് ഫുട്‌ബോളിൽ സ്‌പെയിൻ ക്വാർട്ടറിൽ. ക്രൊയേഷ്യയെ വീഴ്ത്തിയാണ് ലോകചാമ്പ്യൻമാർ അവസാന എട്ടിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ വിജയം. മെക്കൽ മെറീനോ സ്‌പെയ്‌നിനായി ഇരട്ടഗോൾ നേടി.
17-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തി. എന്നാൽ 61-ാം മിനിറ്റിൽ സ്‌പെയിൻ മെക്കൽ മെറീനോയിലൂടെ ഒപ്പം പിടിച്ചു. 79-ാം മിനിറ്റിൽ പെരിസിച്ച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ക്രൊയേഷ്യക്ക് തിരിച്ചടിയായി. 88-ാം മിനിറ്റിൽ സ്‌പെയ്‌നിന്റെ വിജയഗോളുമെത്തി.
പരാജയമറിയാതെ 42-ാം മത്സരമാണ് സ്‌പെയിൻ പൂർത്തിയാക്കിയത്. ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങളും വിജയിച്ച സ്‌പെയിൻ 12 പോയിന്റുമായി തലപ്പത്താണ്.
ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ചെക് റിപ്പബ്ലിക്കിനെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ ഇരട്ട ഗോൾ നേടി. ചെക് താരം വ്‌ളാഡ്മിർ കൗഫൽ സെൽഫ് ഗോളും വഴങ്ങി. നാല് കളികളികളിൽ ഒമ്പത് പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതാണ്.
മറ്റ് മത്സരങ്ങളിൽ സ്ലൊവാക്യ എതിരില്ലാത്ത നാല് ഗോളിന് മൽദോവയേയും ബൾഗേറിയ 2-0ത്തിവ് ലംക്‌സംബർഗിനേയും തോൽപ്പിച്ചു. ഫിൻലൻഡിനെതിരെ ബെലാറസും സാൻ മറീനോയ്‌ക്കെതിരെ അൽബേനിയയും വിജയം കണ്ടു. എസ്‌തോണിയയും ഐസ് ലൻഡും സമനിലയിൽ പിരിഞ്ഞു. സ്വിറ്റ്‌സർലൻഡ് നോർത്ത് മാസിഡോണിയയേയും സ്ലൊവേനിയ സ്‌കോട്ട്‌ലൻഡിനേയും തോൽപ്പിച്ചു.