ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ സ്പെയിൻ; നോക്കൗട്ട് ലക്ഷ്യമിട്ട് ഉറുഗ്വായ് ഇന്ന് നേർക്കുനേർ
ലോകകപ്പ് ഗ്രൂപ്പ് 'എച്ചിൽ' ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ സ്പെയിൻ നാളെ ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായെ നേരിടും. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.30-നാണ് മത്സരം. സൗദി അറേബ്യക്കെതിരായ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ ഇറങ്ങുന്നത്. എന്നാൽ, മുൻ മത്സരങ്ങളിൽ സമനില വഴങ്ങിയ ഉറുഗ്വായ്ക്ക് നോക്കൗട്ട് സാധ്യത നിലനിർത്താൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തിൽ യുവതാരം ലമീൻ യമാൽ ആദ്യ ഇലവനിൽ ഇറങ്ങി ഗോൾ നേടിയത് സ്പെയിനിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഒപ്പം സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ മികച്ച ഫോമിലേക്ക് ഉയർന്നതും ടീമിന് കരുത്താകും. സൗദിക്കെതിരായ മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റും ഒയാർസബാൽ സ്വന്തമാക്കിയിരുന്നു. എന്നാൽ ഫോമില്ലാതെ ബുദ്ധിമുട്ടുന്ന ഫെറാൻ ടോറസിന്റെ പ്രകടനമാണ് സ്പെയിനിന്റെ ഏക ആശങ്ക. മധ്യനിരയിൽ പെഡ്രി, റോഡ്രി, ഡാനി ഓൾമോ സഖ്യവും പ്രതിരോധത്തിൽ പൗ കുബാർസിയും സ്പെയിനിന്റെ കരുത്തുറ്റ നിരയായി തുടരുന്നു.
അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാണ് ഉറുഗ്വായ് വരുന്നത്. സൗദി അറേബ്യയോട് 1-1 സമനില വഴങ്ങിയ ഉറുഗ്വായ്, രണ്ടാം മത്സരത്തിൽ കേപ് വർദെയോടും 2-2 ന് അപ്രതീക്ഷിത സമനില വഴങ്ങുകയായിരുന്നു. സ്പെയിനിനെ പരാജയപ്പെടുത്തിയാൽ മാത്രമേ ഉറുഗ്വായ്ക്ക് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കൂ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കേപ് വർദെ വലിയ മാർജിനിൽ സൗദിയെ പരാജയപ്പെടുത്തിയാൽ ഉറുഗ്വായ് ടൂർണമെന്റിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ട്.