സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴികോട് നടക്കും
Sep 4, 2026, 17:58 IST
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴികോട് വച്ച് നടക്കും. എൻ.ഐ.ടി ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദിയാകുന്നത്. വിവിധ മത്സരയിനങ്ങളിലായി പതിനായിരത്തിലധികം വിദ്യാർഥികളാണ് ഇത്തവണ കായികമേളയിൽ മാറ്റുരയ്ക്കുന്നത്.
കായികമേളയുടെ സംഘാടക സമിതി ഉദ്ഘാടനം സെപ്റ്റംബർ 6-ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. തിരുവനന്തപുരത്തുവച്ച് നടന്ന കഴിഞ്ഞ വർഷത്തെ മേളയിൽ 1825 പോയിന്റുകളോടെ തിരുവനന്തപുരം ജില്ലയാണ് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സ്വന്തമാക്കിയത്. തൃശൂർ രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടിയിരുന്നു.