സയ്യിദ് മുഷ്താഖ് അലി ട്രോഫി; സഞ്ജു കേരള ടീം ക്യാപ്റ്റൻ

 

സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള 18 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു വി. സാംസണാണ് ടീമിനെ നയിക്കുന്നത്. മത്സരങ്ങൾ നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിൽ നടക്കും.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽപ്രദേശ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ്-സിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, ജലജ് സക്‌സേന എന്നീ പരിചയസമ്പന്നർക്കൊപ്പം യുവതാരങ്ങളായ അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് പൈ എന്നിവരും ടീമിലുണ്ട്. അഖിൽ സ്‌കറിയ, ഷറഫുദ്ദീൻ തുടങ്ങിയ ഓൾറൗണ്ടർമാരും കെ.എം. ആസിഫ്, എം. നിഖിൽ, വിഘ്‌നേഷ് പുത്തൂർ, ബിജു നാരായണൻ, വൈശാഖ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബൗളിങ് നിരയും ചേരുമ്പോൾ സന്തുലിതമായ ടീമുമായാണ് കേരളം കളത്തിലിറങ്ങുന്നത്.