ഫിഫ ലോകകപ്പ് പോരാട്ടത്തിനായി ടീമുകൾ ഒരുങ്ങുന്നു
May 12, 2026, 17:45 IST
ജൂൺ 11 മുതൽ അമേരിക്ക, മെക്സിക്കോ കാനഡ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനായി ടീമുകൾ ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലോകകപ്പിനുള്ള 26 അംഗ ടീമിനെ ഈയാഴ്ച മുതൽ ടീമുകൾ പ്രഖ്യാപിച്ചു തുടങ്ങും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് ഫുട്ബോൾ.
നിലവിലെ ചാംപ്യൻമാരായ അർജന്റീന, മുൻ ചാംപ്യൻമാരായ ബ്രസീൽ ടീമുകൾ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ചാംപ്യൻമാരായ ഫ്രാൻസ് ആയിരിക്കും ആദ്യം 26 അംഗ ടീമിനെ പ്രഖ്യാപിക്കുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 14 ആയിരിക്കും പ്രഖ്യാപനം. ബെൽജിയം 15നും പോർച്ചുഗൽ 19നും ടീം പ്രഖ്യാപിക്കും. ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കുമെന്നാണ് ഫിഫയ്ക്കു ലഭിച്ചിട്ടുള്ള വിവരം. അർജന്റീനയുടെ ടീം പ്രഖ്യാപനം മെയ് 30നായിരിക്കുമെന്നാണ് വിവരം.