ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കം; മെക്സിക്കോ ദക്ഷിണാഫ്രിക്കയ്ക്കെതിരെ
ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിന് ഇന്ന് മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്കയിൽ (മെക്സിക്കോ സിറ്റി സ്റ്റേഡിയം) തുടക്കമാവുകയാണ്. ഗ്രൂപ്പ് എയിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ, ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 12:30-നാണ് (യു.എ.ഇ സമയം രാത്രി 11:00-ന്) ഉദ്ഘാടന മത്സരം ക്രമീകരിച്ചിരിക്കുന്നത്.
2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 1-1 എന്ന സ്കോറിന് മത്സരം സമനിലയിലാണ് കലാശിച്ചത്. മൂന്നാം തവണയും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മെക്സിക്കോ സ്വന്തം മണ്ണിൽ ജയത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 1994-ന് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ലെന്ന മികച്ച റെക്കോർഡും മെക്സിക്കോയ്ക്കുണ്ട്.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരങ്ങൾ
| തീയതി (ഇന്ത്യൻ സമയം) | സമയം (IST) | യു.എ.ഇ സമയം | മത്സരം | വേദി |
| ജൂൺ 12 (വെള്ളി) | 12:30 AM | 11:00 PM (ജൂൺ 11) | മെക്സിക്കോ vs ദക്ഷിണാഫ്രിക്ക | മെക്സിക്കോ സിറ്റി സ്റ്റേഡിയം |
| ജൂൺ 12 (വെള്ളി) | 07:30 AM | 06:00 AM | ദക്ഷിണ കൊറിയ vs ചെക്ക് റിപ്പബ്ലിക് | ഗ്വാഡലഹാര സ്റ്റേഡിയം |
ഈ ലോകകപ്പിലെ സവിശേഷതകൾ
-
48 ടീമുകൾ: ചരിത്രത്തിലാദ്യമായാണ് 48 ടീമുകൾ ലോകകപ്പ് കിരീടത്തിനായി മത്സരിക്കുന്നത്.
-
104 മത്സരങ്ങൾ: ടീമുകളുടെ എണ്ണം വർദ്ധിച്ചതോടെ ആകെ മത്സരങ്ങളുടെ എണ്ണം 104 ആയി ഉയർന്നു.
-
ആറാം ലോകകപ്പ്: ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും തങ്ങളുടെ ആറാമത് ലോകകപ്പിനാണ് ഈ പതിപ്പിൽ ബൂട്ടുട്ടുന്നത്. മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചാവയും ആറാം ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിനൊപ്പമുണ്ട്.