ഫ്‌ളെഡ്ലൈറ്റുകൾ തകരാറിലായി; പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചു
May 8, 2025, 22:22 IST
ധരംശാല, ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ
പുരോഗമിച്ചുകൊണ്ടിരിന്ന ഐപിഎൽ പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല. സ്റ്റേഡിയത്തിലെ ഫ്‌ളഡ്ലൈറ്റുകൾ അണഞ്ഞതിനെ തുടർന്നാണ് ആദ്യം മത്സരം താൽകാലികമായി നിർത്തി വെച്ചത്.എന്നാൽ ആദ്യം ഒരു ടവറിന് കേടുപാടുകൾ സംഭവിച്ചതെങ്കിലും പിന്നീട് രണ്ട് ടവറുകൾ കൂടി തകരാറിലായി. അതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 10.1 ഓവർ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന ശക്തമായ നിലയിൽ ആയിരിക്കെയാണ് സംഭവം.വൈകുന്നേരം മഴ പെയ്തതിനെ തുടർന്ന് കൃത്യ സമയത്ത് മത്സരം തുടങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് നനഞ്ഞ ഔട്ട്ഫീൽഡും ആയതോടെ മത്സരത്തിന്റെ ടോസ് നീളുകയായിരുന്നു.