കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ഇറങ്ങുന്നു
Jun 16, 2026, 14:15 IST
കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുൻപ് ഒരുതവണ മുഖാമുഖംവന്നപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം.
2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയിൽ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.