യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല
യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരയില്‍ കുതിക്കുന്ന ഉനായ് എമറിയുടെ ആസ്റ്റന്‍ വില്ല പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടം ജയിച്ചു കയറി. പോര്‍ട്ടോയും വിജയം സ്വന്തമാക്കി. ലിയോണ്‍, റോമ ടീമുകള്‍ക്ക് സമനില.
ആസ്റ്റന്‍ വില്ല മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഫ്രഞ്ച് ടീം ലില്ലിനെ വീഴ്ത്തി. ഒല്ലി വാറ്റ്കിന്‍സ് 61ാം മിനിറ്റില്‍ നേടിയ ഗോളിലാണ് വില്ല ജയം സ്വന്തമാക്കിയത്.പോര്‍ട്ടോ 1-2നു ജര്‍മന്‍ ബുണ്ടസ് ലീഗ ടീം സ്റ്റുട്ട്ഗാര്‍ടിനെ വീഴ്ത്തി. ടെരം മോഫി, റോഡ്രിഗോ മോറ എന്നിവരാണ് പോര്‍ട്ടയ്ക്കായി വല ചലിപ്പിച്ചത്. സ്റ്റുട്ടഗാര്‍ടിനായി ഡെന്നീസ് ഉണ്ടാവ് ആശ്വാസ ഗോള്‍ നേടി.
ഇറ്റാലിയന്‍ ടീമുകളുടെ നേര്‍ക്കുനേര്‍ പോരില്‍ ബൊലോഞ്ഞയാണ് റോമയെ സമനിലയില്‍ കുരുക്കിയത്. പോരാട്ടം 1-1നാണ് പിരിഞ്ഞത്. മറ്റൊരു മത്സരത്തില്‍ ലിയോണ്‍- സെല്‍റ്റ വിഗ ടീമുകളും 1-1നു പിരിഞ്ഞു.