കോലിയുമായുള്ള ഹാൻഡ്‌ഷേക്ക് വിവാദം; പ്രതികരണവുമായി ട്രാവിസ് ഹെഡ്
ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോലിയുമായി ഉണ്ടായ തർക്കത്തിലും അതിനുശേഷമുണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്.
മത്സരശേഷം വിരാട് കോലി ഹെഡിന് കൈ കൊടുക്കാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മത്സരങ്ങളുടെ സ്വാഭാവിക ഭാഗം മാത്രമാണെന്നും താനും കോലിയും തമ്മിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഹെഡ് വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കേണ്ട സാഹചര്യം പോലുമില്ലെന്നും മൈതാനത്തെ ഇത്തരം കാര്യങ്ങൾ സാധാരണയാണെന്നും താരം കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹെഡിന്റെ ഭാര്യ ജെസിക്ക ഡേവിസിന് നേരെ വൻതോതിൽ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും ഹെഡ് പ്രതികരിച്ചു. ഓരോ വിഷയത്തിലും തങ്ങൾക്കും ഭാര്യയ്ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഇത്തരം സാഹചര്യങ്ങളെ ജെസിക്ക മനോഹരമായി കൈകാര്യം ചെയ്തുവെന്നും ഹെഡ് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആളുകൾ ഇതെല്ലാം മറക്കുമെന്നും താരം വ്യക്തമാക്കി.