വനിതാ ടി20 ലോകകപ്പ്: ആദ്യ പോരാട്ടത്തിൽ ഇന്ത്യക്ക് മേൽക്കൈ; പാകിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു
വനിതാ ടി20 ലോകകപ്പിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അതെ സമയം ടോസ് സമയത്ത് പതിവുള്ള ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും തയ്യാറായില്ല.ടോസ് നേടിയിരുന്നെങ്കിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ ഹാത്തിമ സനയും പറഞ്ഞു.
ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ സംഘം, ടി20 ലോകകപ്പും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്.
ഇതുവരെ ഇരുടീമുകളും ടി20യിൽ 16 തവണ നേർക്കുനേർ വന്നപ്പോൾ 13 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാൽ പാകിസ്ഥാൻ നേടിയ മൂന്ന് വിജയങ്ങളിൽ രണ്ടെണ്ണം ലോകകപ്പ് വേദികളിലായിരുന്നു എന്നത് ഇന്ത്യക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തെ ഒട്ടും നിസ്സാരമായി കാണാൻ ഇന്ത്യൻ ടീമിനും സാധിക്കുകയില്ല.