ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി അനിൽ മേനോൻ; രണ്ടാം ബഹിരാകാശ നടത്തവും വിജയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളി വംശജനായ അനിൽ മേനോൻ തന്റെ രണ്ടാം ബഹിരാകാശ നടത്തവും (സ്പേസ് വാക്ക്) വിജയകരമായി പൂർത്തിയാക്കി. സഹയാത്രിക സോഫി അടനോട്ടിനൊപ്പം ആറ് മണിക്കൂറും 23 മിനിറ്റും ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ചാണ് അനിൽ മേനോൻ ചരിത്രനേട്ടം കൊയ്തത്. നിലയത്തിലെ തകരാറിലായ 'സ്പേസ് ടു ഗ്രൗണ്ട്' ആന്റിന ഇരുവരും ചേCarm ത നീക്കം ചെയ്തു.
കണക്ടറുകൾ വേർപെടുത്തുന്നതിലെ കാലതാമസം കാരണം പുതിയ ആന്റിന സ്ഥാപിക്കാൻ ഇത്തവണ സമയം ലഭിച്ചില്ല. ഈ ജോലി വരാനിരിക്കുന്ന മറ്റൊരു ബഹിരാകാശ നടത്തത്തിനിടെ പൂർത്തിയാക്കുമെന്ന് നാസ അറിയിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് കുടുംബവേരുള്ള അനിൽ മേനോൻ കഴിഞ്ഞ ആഴ്ചയും വിജയകരമായി സ്പേസ് വാക്ക് നടത്തിയിരുന്നു. ഓഗസ്റ്റ് 25-ന് അനിൽ വീണ്ടും ബഹിരാകാശത്ത് നടക്കാനിറങ്ങും.
ഇതിനിടെ, ബഹിരാകാശ നിലയത്തിൽ അനിൽ മേനോനും സംഘവും പച്ചക്കറികൾ വിളവെടുക്കുന്നതിന്റെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ കൃഷി സാധ്യതകൾ പരിശോധിക്കുന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് പച്ചക്കറി വിളവെടുത്തത്.