ജെമിനിയിൽ ഇനിയെല്ലാം ഫ്രീയല്ല; ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ
ഗൂഗിളിന്റെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ 'ജെമിനി'യുടെ സൗജന്യ, ബേസിക് ഉപയോക്താക്കൾക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗൂഗിൾ. ഇന്ന് പ്രാബല്യത്തിൽ വന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് സൗജന്യ ഉപയോക്താക്കൾക്ക് ഇനി 'ഫ്ലാഷ്-ലൈറ്റ്' (Flash-Lite) മോഡൽ മാത്രമേ ലഭ്യമാകൂ. ഉയർന്ന ശേഷിയുള്ള പ്രോ (Pro), ഫ്ലാഷ് (Flash) മോഡലുകളുടെ സൗജന്യ ഉപയോഗം പൂർണ്ണമായും നിർലാക്കി.
എ.ഐ പ്ലസ് വരിക്കാർക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ് മോഡലുകൾ ഉപയോഗിക്കാമെങ്കിലും പ്രോ മോഡൽ ലഭിക്കില്ല. എന്നാൽ എ.ഐ പ്രോ, എ.ഐ അൾട്രാ പ്ലാൻ ഉടമകൾക്ക് തടസ്സമില്ലാതെ എല്ലാ സേവനങ്ങളും, സങ്കീർണ്ണമായ വിഷയങ്ങൾ വിശകലനം ചെയ്യാൻ സഹായിക്കുന്ന 'ഡീപ്പ് തിങ്ക്' (Deep Think) എന്ന പുതിയ ഫീച്ചറും ലഭ്യമാകും. കൂടാതെ മീഡിയ ജനറേഷനും ഡീപ്പ് റിസർച്ചിലും പ്രോംപ്റ്റുകളുടെ അടിസ്ഥാനത്തിൽ ഓരോ 5 മണിക്കൂറിലും പുതുക്കപ്പെടുന്ന ഉപയോഗ പരിധിയും ഗൂഗിൾ ഏർപ്പെടുത്തിയിട്ടുണ്ട്.