ഐഫോൺ 18 പ്രോ ആഴ്ചകൾക്കുള്ളിൽ വിപണിയിലേക്ക്
ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട് ഫോൺ സീരീസായ 'ഐഫോൺ 18 പ്രോ' അടുത്ത മാസം വിപണിയിലെത്താൻ ഒരുങ്ങുന്നു. സെപ്റ്റംബർ 9ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ ആപ്പിൾ പുതിയ ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന. കമ്പനി ഇതുവരെ ഫോണിന്റെ വിവരങ്ങളോ റിലീസ് തീയതിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രമുഖ ടെക് വെബ്‌സൈറ്റുകളിൽ ചോർന്ന ഫീച്ചറുകൾ അടിസ്ഥാനമാക്കി ഐഫോൺ 18 പ്രോയും നിലവിലെ ഐഫോൺ 17 പ്രോയും തമ്മിലുള്ള വിശദമായ താരതമ്യം പരിശോധിക്കാം.ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം ഉപയോക്താക്കളുടെ ദൈനംദിന ഉപയോഗത്തെ നേരിട്ട് സ്വാധീനിക്കുന്ന പ്രകടനം, ക്യാമറ, കണക്റ്റിവിറ്റി, ബാറ്ററി ശേഷി എന്നിവ മെച്ചപ്പെടുത്താനാണ് ഇത്തവണ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ, പുതിയ ഫീച്ചറുകൾക്കൊപ്പം ഫോണിന്റെ വിലയിൽ ഗണ്യമായ വർധനവുണ്ടായേക്കാമെന്നത് ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.