റോബോട്ട് സുഹൃത്തിനെ പരിചയപ്പെടുത്തി കിം കർദാഷിയൻ; വീഡിയോ വൈറൽ
Updated: Nov 20, 2024, 17:23 IST
അമേരിക്കന്‍ ബിസിനസുകാരിയും മോഡലുമായ കിം കർദാഷിയന്റെ പുതിയ സുഹൃത്തിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. ഏതെങ്കിലും സെലിബ്രിറ്റി ആണെന്ന് കരുതിയാൽ തെറ്റി. ഇലോൺ മസ്കിന്റെ ടെക് കമ്പനിയായ ടെസ്‌ലയുടെ ഒരു റോബോട്ടാണ് കിമ്മിന്‍റെ പുതിയ സുഹൃത്ത്.
എന്‍റെ പുതിയ സുഹൃത്തിനെ കാണൂ എന്ന കുറിപ്പോടെ കിം എക്‌സില്‍ പോസ്റ്റ് ചെയ്‌ത റോബോട്ടിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ് . ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്‌റ്റിമസാണ് വീഡിയോയിൽ ഉള്ളത്. 20,000 മുതല്‍ 30,000 ഡോളര്‍ വരെ ഇവയ്ക്ക് വിലയുണ്ട്. മനുഷ്യനെ പോലെ പ്രതികരണ ശേഷിയുള്ള ഹ്യൂമനോയിഡാണ് ഒപ്റ്റിമസ് എന്നാണ് ടെസ്‌ലയുടെ അവകാശവാദം.