ഇന്ത്യയിലെ ഗവേഷകർക്ക് ഒരു വർഷത്തേക്ക് ചാറ്റ് ജിപിടി പ്ലസ് സൗജന്യമായി നൽകാൻ ഓപ്പൺ എ.ഐ
Nov 18, 2026, 11:32 IST
ഇന്ത്യയിലെ അക്കാദമിക് ഗവേഷകർക്ക് ഒരു വർഷത്തേക്ക് 'ചാറ്റ് ജിപിടി പ്ലസ്' (ChatGPT Plus) സൗജന്യമായി നൽകുമെന്ന് ഓപ്പൺ എ.ഐ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ അവസരം ഒരുക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ശാസ്ത്രം, ഗണിതശാസ്ത്രം, എൻജിനീയറിങ് മേഖലകളിലെ ഗവേഷകർക്കും പോസ്റ്റ്ഡോക്ടറൽ ഗവേഷകർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഓപ്പൺ എ.ഐയുടെ 'റിസർച്ചർ ആക്സസ് പോർട്ടൽ' വഴി നവംബർ 30 മുതൽ ഇതിനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരു ഗ്രാന്റിലൂടെ അപേക്ഷകന് പുറമെ രണ്ട് സഹപ്രവർത്തകർക്കും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി.