റിയല്‍മി നാര്‍സോ പവര്‍ ഫൈവ് ജി വിപണിയില്‍
Mar 5, 2026, 21:59 IST
തങ്ങളുടെ നാര്‍സോ നിര വിപുലീകരിച്ച് പുതിയ നാര്‍സോ പവര്‍ ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി. ഗെയിമിംഗ്, വിനോദം, ദൈനംദിന ഉപയോഗം എന്നിവ സുഗമമായി നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ബാറ്ററി ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സ്മാര്‍ട്ട്ഫോണുകളില്‍ കാണുന്ന ഏറ്റവും വലിയ ശേഷിയുള്ള 10,001 mAh ബാറ്ററിയാണ് ഇതിന്റെ സവിശേഷത.മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്സെറ്റ്, ഉയര്‍ന്ന റിഫ്രഷ് റേറ്റ്, എഐ സവിശേഷതകള്‍ എന്നിവയും ഈ ഫോണില്‍ ഉണ്ട്. ആമസോണിലൂടെ ഇത് വാങ്ങാന്‍ സാധിക്കും. 6.8 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് നിരക്ക്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ ചിപ്പും 8 ജിബി എല്‍പിഡിഡിആര്‍4എക്‌സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഈ ഫോണിന്റെ പ്രത്യേകതകളാണ്. 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 10,001 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 16 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66 + IP68 + IP69 റേറ്റിംഗുകളും വാഗ്ദാനം ചെയ്യുന്നു.