ഡാർക്ക് ഹൊറർ ത്രില്ലർ ആമോസ് അലക്സാണ്ടര്‍ ഒടിടിയില്‍
ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് ആമോസ് അലക്സാണ്ടര്‍. ഡാർക്ക് ഹൊറർ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്സാണ്ഡർ. ചിത്രം ഇപ്പോള്‍ ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. Sun NXTലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് എന്നതാണ് പുതിയ വാര്‍ത്ത.
