എക്കോ ഇനി ഒടിടിയിൽ കാണാം,ഡിസംബർ 31 മുതൽ

  1. Home
  2. Cinema

എക്കോ ഇനി ഒടിടിയിൽ കാണാം,ഡിസംബർ 31 മുതൽ

sw


ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി 'എക്കോ' തിയേറ്ററുകളിൽ മുന്നേറുകയാണ്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശ് ആണ്. സന്ദീപ് പ്രദീപ് നായകനായി എത്തിയ എക്കോ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഡിസംബർ 31 മുതൽ എക്കോ സ്ട്രീമിംഗ് ആരംഭിക്കും. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 46 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.