ജനനായകൻ പ്രതിസന്ധി: 27 കട്ടുകൾ വരുത്തിയെന്ന് നിർമാതാക്കൾ, വീണ്ടും പരിശോധിക്കാൻ അനുവാദമുണ്ടെന്ന് സെൻസർ ബോർഡ്; കേസ് വിധി പറയാൻ മാറ്റി
വിജയ് നായകനായ ജനനായകൻ സിനിമയുടെ റിലീസിൽ സസ്പെൻസ്. ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരം ഉണ്ടെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. പരാതി നൽകിയത് ഇസി അംഗം തന്നെയെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ. സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉണ്ടെന്നും വിദഗ്ധർ കാണണമെന്നുമാണ് വാദം. സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇസി അംഗത്തിന് എങ്ങനെ പരാതി നൽകാനാകുമെന്നും നിർമാതാക്കൾ ചോദിക്കുന്നു. യു/എ സർട്ടിഫിക്കേറ്റ് 22ന് ഉറപ്പ് നൽകിയ ശേഷം മലക്കംമറിയുന്നത് എങ്ങനെ എന്ന് കോടതി ചോദിച്ചു. ചെയർമാന് അധികാരം ഉണ്ടെന്നാണ് ബോർഡിന്റെ മറുപടി. കേസ് വിധി പറയാൻ മാറ്റി.
