ശരീരത്തെ സ്വയം അംഗീകരിക്കുക എന്നത് എളുപ്പമായിരുന്നില്ല; അമ്മക്കായിരുന്നു ഏറ്റവും ഭയമെന്ന് വിദ്യ ബാലൻ

  1. Home
  2. Cinema

ശരീരത്തെ സ്വയം അംഗീകരിക്കുക എന്നത് എളുപ്പമായിരുന്നില്ല; അമ്മക്കായിരുന്നു ഏറ്റവും ഭയമെന്ന് വിദ്യ ബാലൻ

Vidya balan


നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ബോളിവുഡിൽ എത്തിയ താരമായിരുന്നു വിദ്യ ബാലൻ. ശരീരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ശരീരത്തെ കുറിച്ചോർത്ത് ഏറ്റവും കൂടുതൽ ഭയപ്പെട്ടത് അമ്മയാണെന്നാണ് വിദ്യ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ശരീരത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറാൻ ഒരുപാട് സമയമെടുത്തുവെന്നും വിദ്യ തുറന്നുപറഞ്ഞു.
"ഞാനൊരു തടിച്ച പെൺകുട്ടിയാകുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു. എന്റെ വണ്ണം കുറക്കാൻ പലതും ചെയ്തു. ഡ‍യറ്റും വ്യായാമവും ചെയ്യാൻ നിർബന്ധിച്ചു. ഈ സമയത്ത് അമ്മയോട് എനിക്ക് വല്ലാതെ ദേഷ്യം തോന്നി. എന്തിനാണ് ഇത്ര നേരത്തെ എന്നോട് ഡയറ്റ് ചെയ്യാനും വ്യായാമത്തിനും പ്രേരിക്കുന്നതെന്ന് തോന്നി. ചിലപ്പോൾ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാവാം. ആളുകൾ തന്റെ വണ്ണത്തെ പരിഹസിക്കുമോയെന്ന് അമ്മ ഭയപ്പെട്ടിരുന്നു"- വിദ്യ ബാലൻ പറഞ്ഞു.
"എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശരീരത്തെ സ്വയം അംഗീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇന്നത്തെ നിലയിൽ എത്താൻ ഒരുപാട് കഷ്ടപ്പെട്ടു. വളരെയധികം പരിശ്രമിച്ചു. എന്നെ കാണുമ്പോൾ ആളുകൾ ഇങ്ങനെ വ്യായാമം ചെയ്യരുതെന്ന് പറയുമായിരുന്നു. പക്ഷെ എനിക്ക് വ്യായാമം ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു."
"ഇത്രയേറെ വ്യായാമം ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒരു നായികക്ക് ആവശ്യമായ ശരീരിക സൗന്ദര്യം എനിക്ക് ഇല്ലായിരുന്നു. തുടക്കത്തിൽ അതെനിക്ക് മനസിലാക്കാനുമായില്ല. ഏകദേശം 30, 31 വയസായപ്പോഴാണ് പ്രേക്ഷകർ എന്നെ അംഗീകരിച്ചത്"- വിദ്യാ ബാലൻ വ്യക്തമാക്കി.