സെൻസർ പ്രശ്നങ്ങൾ പരിഹരിച്ചു; 'ജന നായകൻ' പൊങ്കലിന് തന്നെ എത്തും

  1. Home
  2. Cinema

സെൻസർ പ്രശ്നങ്ങൾ പരിഹരിച്ചു; 'ജന നായകൻ' പൊങ്കലിന് തന്നെ എത്തും

s


സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ വിജയ് ചിത്രം ജന നായകൻ പൊങ്കൽ റിലീസായി ജനുവരി ഒൻപതിന് തന്നെ തിയേറ്ററുകളിലെത്തും. യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ് ആണ് ചിത്രത്തിന് ദൈർഘ്യം. ഡിസംബർ 19 ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച ചിത്രത്തിന് സർട്ടിഫിക്കറ്റ് വൈകുന്നത് വലിയ ചർച്ചയായിരുന്നു. അന്ന് പത്ത് മാറ്റങ്ങൾ നിർദ്ദേശിച്ച സെൻസർ ബോർഡിന് മുന്നിലേക്ക് മാറ്റം വരുത്തിയ പതിപ്പ് സമർപ്പിച്ചിരുന്നു.

എച്ച് വിനോദ് ആണ് ജന നായകൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.