ഷൈൻ ടോം ചാക്കോയുടെ ചാട്ടുളി ഒടിടിയില്‍ പ്രദര്‍ശനത്തിന്
ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ചാട്ടുളി'. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. ഷൈൻ ടോം ചാക്കോയുടെ ചാട്ടുളി ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി. മനോരമ മാക്സിലൂടെയാണ് ഷൈൻ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്.
ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാര്‍ എന്നിവരാണ് 'ചാട്ടുളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് 'ചാട്ടൂളി' എന്ന ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. 'ചാട്ടുളി' എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അജു വി എസ് ആണ്.
