യാഷിന്റെ 'ടോക്സിക്' കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുന്ന ടീസര്‍

  1. Home
  2. Cinema

യാഷിന്റെ 'ടോക്സിക്' കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുന്ന ടീസര്‍

s


യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കില്‍ യാഷ് പോസ്റ്ററിൽ ഉണ്ടായിരുന്നു. മുഖം ദൃശ്യമല്ലെങ്കിലും, ഒരു പ്രകാശരേഖയാൽ പ്രകാശിതനായി അദ്ദേഹം പുറത്തേക്ക് നോക്കുന്നു. അദ്ദേഹത്തിന്റെ ശരീരം ടാറ്റൂകളാൽ അലങ്കരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്ന ഒരു തികഞ്ഞ ബാഡാസ് വൈബ് നൽകിയിരുന്നുന്നു ഈ പോസ്റ്റർ. ഇപ്പോഴിതാ യാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

റായ എന്ന കഥാപാത്രത്തെയാണ് യാഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യാഷിന്റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ശക്തവും ധൈര്യവും നിറഞ്ഞ ഒരു സിനിമാറ്റിക് പ്രസ്താവനയായി റായയുടെ വരവിനെക്കുറിച്ച് നിർമ്മാതാക്കൾ ഇങ്ങനെ കുറിച്ചു "ഇത് ഒരു ആഘോഷ ടീസറല്ല, ഇത് ഒരു മുന്നറിയിപ്പാണ്". കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. ഒരു ശ്‍‌മശാനത്തിന്റെ നിശ്ശബ്ദതയെ തകർത്ത് തുടങ്ങുന്ന ടീസർ, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുചെന്നു, പുകമറയുടെ നടുവിൽ നിന്ന് റായയെ അവതരിപ്പിക്കുന്നു. കൈയിൽ ടോമി ഗൺ, മുഖത്ത് നിർഭയത — അവൻ എല്ലാവരെയും നിയന്ത്രിക്കുന്നവനായി മാറുന്നു. റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ് എന്നും ടീസര്‍ സൂചന നല്‍കുന്നു.