ദി കേരള സ്റ്റോറിക്ക് ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ പ്രദർശന വിലക്ക് സുപ്രിംകോടതി പിൻവലിച്ചു

  1. Home
  2. Cinema

ദി കേരള സ്റ്റോറിക്ക് ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ പ്രദർശന വിലക്ക് സുപ്രിംകോടതി പിൻവലിച്ചു

the_kerala_story


'ദി കേരള സ്റ്റോറി'യുടെ പ്രദർശനത്തിന് ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രിംകോടതി പിൻവലിച്ചു. നിരോധിച്ച തീരുമാനത്തിന് സ്റ്റേ ഏർപ്പെടുത്തിയ കോടതി ബംഗാളിൽ ചിത്രത്തിന്റെ പൊതുപ്രദർശനം ആകാമെന്ന് ഉത്തരവിട്ടു. 

തമിഴ്നാട് സർക്കാരിനോടും ചിത്രം നിരോധിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. സാമൂഹ്യപരമായി മോശം സന്ദേശമാണ് ചിത്രം ലക്ഷ്യം വെക്കുന്നതെന്നും ഇസ്ലാമോഫോബിയ അടക്കമുള്ളവ ചിത്രത്തിലുണ്ടെന്നുമായിരുന്നു ബംഗാൾ സർക്കാർ വാദിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. നിർമ്മാതാവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരായി. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വിയും പശ്ചിമ ബംഗാൾ പോലീസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും ഹാജരായി.