സൂര്യയുടെ പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'; 2026 ജൂലൈയിൽ തിയേറ്ററുകളിൽ

  1. Home
  2. Cinema

സൂര്യയുടെ പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'; 2026 ജൂലൈയിൽ തിയേറ്ററുകളിൽ

image


നടൻ സൂര്യയുടെ 46-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഔദ്യോഗിക ടൈറ്റിലും പുറത്തുവിട്ടു. വിശ്വനാഥ് ആൻഡ് സൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ജൂലായിൽ തിയേറ്ററുകളിൽ എത്തും. വെങ്കി അറ്റ്‌ലരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സിതാര എന്റർടൈൻമെന്റ്‌റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് നിർമ്മിക്കുന്നത്.

ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ഭവാനി ശ്രേ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 2001-ലെ 'ആളവന്ദാൻ' ശേഷം രവീണ ടണ്ടൻ വീണ്ടും തമിഴ് സിനിമയിൽ തിരിച്ചെത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.2025-ൽ പുറത്തിറങ്ങിയ 'റെട്രോ'യ്ക്ക് ശേഷമുള്ള സൂര്യയുടെ പ്രധാന പ്രോജക്റ്റുകളിലൊന്നാണ് ഇത്.ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.