മീൻ കറികളിൽ കുരുമുളക് ചേർക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണ്
മീനോ ഇറച്ചിയോ എന്തുമാകട്ടെ കുരുമുളക് ചേർക്കാതെ അത് കറി വയ്ക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കുരുമുളക് മലയാളികളുടെ മിക്ക കറികളിലും ഒരു പ്രധാന ഘടകമാണ്. കുരുമുളകില്ലാത്ത മസാല കറികൾ ഒരിക്കലും പൂർണമാവില്ല. കുരുമുളക് കറികളിൽ മാത്രമല്ല നമ്മളുടെ ആരോഗ്യ സംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ട ഒരു ഔഷധം കൂടിയാണ്. കുരുമുളകിനെ King of Spices എന്ന് വിളിക്കുന്നത് അതിന്റെ രുചിയും ഔഷധഗുണങ്ങളും കൊണ്ടാണ്.കുരുമുളകിന്റെ പ്രധാന ഘടകം പൈപ്പറിൻ ആണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ പോഷകങ്ങളുടെ ആഗിരണത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതോടൊപ്പം ഭക്ഷണം വേഗത്തിൽ ദഹിക്കാനും സഹായിക്കുന്നു. ജലദോഷം, ചുമ എന്നിവയ്ക്കുള്ള ഔഷധം കൂടിയാണ് കുരുമുളക്. ഇത് കഫം പുറന്തള്ളാൻ സഹായിക്കുകയും തൊണ്ടവേദന കുറയ്ക്കുകയും ചെയ്യുന്നു.
ഇത്രയും ഗുണപ്രദമായ കുരുമുളക് മീൻ കറികളിൽ ഉപയോഗിക്കുന്നത് എന്ത് കൊണ്ടായിരിക്കും?
മീനിൽ കുരുമുളക് ചേർക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ചില മീനുകൾക്ക് നല്ലതുപോലെ“മീൻമണം” ഉണ്ടാവും. എത്ര വൃത്തിയാക്കിയാലും മീനിന്റെ മണം ഉണ്ടാവും. അത് കുറയ്ക്കാൻ കുരുമുളക് വളരെയധികം സഹായിക്കുന്നു. കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകമാണ് ഇതിന് കാരണം. മാത്രമല്ല കുരുമുളകിന്റെ എരിവും മണവും മീനിന്റെ സ്വാഭാവിക രുചിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു.
