രുചികരമായ മിൽക്ക് മെയ്ഡ് തേങ്ങ ലഡ്ഡു തയ്യാറാക്കാം
വേണ്ട ചേരുവകൾ:
- തേങ്ങ ചിരകിയത് - 3 കപ്പ്
- മിൽക്ക് മെയ്ഡ് - അരക്കപ്പ്
- നെയ്യ് - 4 ടേബിൾസ്പൂൺ
- ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാനിൽ മൂന്ന് കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ച് ചെറുതീയിൽ നന്നായി വറുത്തെടുക്കുക. തേങ്ങയുടെ നിറം മാറുകയോ കരിയുകയോ ചെയ്യരുത്. വെള്ള നിറം നിലനിർത്തി ചെറുതായി വറുത്തെടുത്താൽ മതി.
തേങ്ങ ചെറുതായി തണുത്ത ശേഷം അതിലേക്ക് മിൽക്ക് മെയ്ഡ് ചേർക്കുക. ആവശ്യത്തിന് നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ചെറു ഉരുളകളാക്കി എടുക്കാം.
ഓരോ ലഡ്ഡുവിന്റെയും മുകളിൽ കുറച്ച് തേങ്ങ ചിരകിയത് വിതറി അലങ്കരിക്കാം. രുചികരമായ മിൽക്ക് മെയ്ഡ് തേങ്ങ ലഡ്ഡു തയ്യാർ.
