നാടൻ മാങ്ങാ ചമ്മന്തി തയാറാക്കാം; അമ്മിക്കല്ലിൽ അരച്ച്

  1. Home
  2. Cookery

നാടൻ മാങ്ങാ ചമ്മന്തി തയാറാക്കാം; അമ്മിക്കല്ലിൽ അരച്ച്

mango


അമ്മിക്കല്ലിൽ അരച്ചെടുത്ത മാങ്ങാ ചമ്മന്തി.

ചേരുവകൾ
പച്ചമാങ്ങ - 1  
തേങ്ങ ചിരകിയത് - 1/2 മുറി 
ചെറിയ ഉള്ളി - 10 എണ്ണം 
പച്ചമുളക് - 3 എണ്ണം 
ഇഞ്ചി - 1 സ്പൂൺ 
ഉപ്പ് - 1 സ്പൂൺ 
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം
അമ്മിക്കല്ലിൽ മാങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ചതച്ച് എടുക്കുക. 
അതിലേക്കു കറിവേപ്പിലയും ഇഞ്ചിയും തേങ്ങയും  ചേർത്തു നന്നായി അരച്ച് എടുക്കുക. വളരെ രുചികരമായ ഈ ചമ്മന്തി ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം വിളമ്പാം. (കടപ്പാട്; ജോപോൾ)