രുചികരമായ തായ് പ്രോൺസ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് തായ് പ്രോൺസ്. മിതമായ ചേരുവകൾ കൊണ്ട് രുചികരമായ തായ് പ്രോൺസ് എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായിക്കഴിഞ്ഞാൽ ഉണക്ക മുളക് ഇടുക. ഒപ്പം ചെറിയുള്ളിയും വെളുത്തുള്ളിയും ചേർക്കുക. എന്നിട്ട് നന്നായി ഇളക്കുക. ഇവ നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് പ്രോൺസ് ചേർക്കുക. കൂടാതെ കോക്കനട്ട് മിൽക്ക് പൗഡറും ചേർക്കുക. ഏകദേശം അതിനാവശ്യമായ വെള്ളവും പാനിലേക്ക് ഒഴിക്കണം. അതിലേക്ക് റോസ്‌മേരിയും തൈമും കുറച്ച് ഉപ്പും ഇടുക. ശേഷം ഈ മസാല വറ്റിച്ചെടുക്കണം.
