നാടൻ ചിക്കൻ വരട്ടിയത് ഉണ്ടാക്കാം

  1. Home
  2. Cookery

നാടൻ ചിക്കൻ വരട്ടിയത് ഉണ്ടാക്കാം

image


ആവശ്യമായ സാധനങ്ങൾ

  • ചിക്കൻ - 1 കിലോഗ്രാം
  • ചതച്ച മുളക് - 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • ചതച്ച കുരുമുളക് - 1 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • ഉള്ളി - ¼ കിലോഗ്രാം
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - 1 കഷണം
  • വെളുത്തുള്ളി - 5 അല്ലി
  • പെരുംജീരകം - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക.ഇതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചതച്ചത് ചേർക്കുക. തുടർന്ന് ചതച്ച മുളക്, മഞ്ഞൾപ്പൊടി, കുരുമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.ഇത് അര മണിക്കൂർ മാറ്റിവയ്ക്കുക.

ശേഷം മസാല പുരട്ടിയ ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. ചിക്കനിൽനിന്ന് വെള്ളം ഇറങ്ങുന്നതിനാൽ പ്രത്യേകം വെള്ളം ചേർക്കേണ്ടതില്ല. ചിക്കൻ നന്നായി വെന്തുകഴിഞ്ഞാൽ വെളിച്ചെണ്ണ ചേർത്ത് ഇളക്കി വെള്ളം വറ്റിച്ച് നന്നായി വരട്ടിയെടുക്കുക.ചൂടോടെ വിളമ്പാം.