ഒരു ടേസ്റ്റി നാരങ്ങാ അച്ചാർ ഉണ്ടാക്കിയല്ലോ?
അച്ചാറുകൾ പലരുടെയും ഇഷ്ട വിഭവമാണ്. അതിൽ പ്രധാനമാണ് നാരങ്ങ അച്ചാർ.വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നാരങ്ങ അച്ചാറിന്റെ റെസിപ്പി നോക്കിയാലോ?
തയ്യാറാക്കുന്ന വിധം
ആദ്യം നാരങ്ങകൾ നന്നായി കഴുകി വെള്ളം മുഴുവൻ തുടച്ച് വൃത്തിയാക്കണം. ശേഷം നാരങ്ങയുടെ തൊലിയും കുരുവും നീക്കി ചെറുതായി അരിഞ്ഞെടുക്കുക.ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി അരിഞ്ഞ നാരങ്ങ ചേർത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി, കായപ്പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് മൂടി വെച്ച് ഏകദേശം പത്ത് മിനിറ്റ് വേവിക്കുക. ശേഷം അടുപ്പിൽ നിന്ന് ഇറക്കി തണുപ്പിക്കണം. തണുത്ത ശേഷം കാന്താരി മുളകോ പച്ചമുളകോ ചേർത്ത് വീണ്ടും ഇളക്കുക.പൂർണ്ണമായി തണുത്തതിന് ശേഷം ഗ്ലാസ് കുപ്പിയിലോ ശുചിയായ ഭരണിയിലോ സൂക്ഷിക്കണം. നനഞ്ഞ സ്പൂൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
