കണ്ണന് സ്‌നേഹം കണ്ണനോട് മാത്രം; താൻ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അഭിഭാഷക ആത്മഹത്യാ കുറിപ്പിൽ

  1. Home
  2. Editor's Pick

കണ്ണന് സ്‌നേഹം കണ്ണനോട് മാത്രം; താൻ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അഭിഭാഷക ആത്മഹത്യാ കുറിപ്പിൽ

aiswarya suicide


ഭർത്താവിന്റെ കടുത്ത പീഡനത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യചെയ്ത അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പ് .ശാരീരികവും മാനസികവുമായ ഭർത്താവിന്റെ പീഡനത്തെ കുറിച്ച് വിശദമായാണ് കുറിപ്പിൽ ഇരുത്തൊമ്പതുകാരിയായ ഐശ്വര്യ വിവരിക്കുന്നത്.കൊല്ലം ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താൻ മരിച്ച കേസിൽ ഭർത്താവ് കണ്ണൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നത്.  കഴിഞ്ഞദിവസമാണ് ചടയമംഗലം പൊലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. കണ്ണൻ അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ടെന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. ''മാനസികമായി അത്രത്തോളമാണ് ഉപദ്രവിക്കുന്നത്. അയാൾക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടെയും മനസ്സ് അയാൾക്ക് മനസ്സിലാകില്ല. താലി പൊട്ടിച്ചെറിഞ്ഞു. പുച്ഛം തോന്നും, ചില സമയത്തുള്ള പെരുമാറ്റം. അയാൾക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാർക്കും ഈ ഗതി വരുത്തരുത്. എന്റെ മരണത്തിന് കാരണം ഭർത്താവാണ്. എനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭർത്താവ് കണ്ണനാണ്''- ഐശ്വര്യ ഡയറിക്കുറിപ്പിൽ പറയുന്നു.
ചായയ്ക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മർദിക്കുകയും ചെയ്തുവെന്ന് അമ്മയും ആരോപിച്ചിരുന്നു. കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭർതൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഐശ്വര്യ തൂങ്ങിമരിച്ചത്. ഒളിവിൽപോയ കണ്ണൻ നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മൂന്നുവർഷം മുൻപായിരുന്നു ഐശ്വര്യയുടെ വിവാഹം.
ശാരീരിക ഉപദ്രവത്തെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗൺസിലിങ് നൽകിയിരുന്നുവെന്ന് ഐശ്വര്യയുടെ സഹോദരൻ പറഞ്ഞു. അഭിഭാഷകനാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും എൽഎൽബി പഠനം പൂർത്തിയാക്കുകയോ, അഭിഭാഷകനായി എൻറോൾ ചെയ്യുകയോ ചെയ്തില്ലെന്നാണു അയൽവാസികളും മറ്റുനാട്ടുകാരും വെളിപ്പെടുത്തുന്നത്.