യഥാർത്ഥത്തിൽ എന്താണ് ആസിഡ് മഴ?

  1. Home
  2. Editor's Pick

യഥാർത്ഥത്തിൽ എന്താണ് ആസിഡ് മഴ?

ACID


ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം കൊച്ചിയും ആസിഡ് മഴയും ചർച്ചയാകുകയാണ്. എന്താണ് ആസിഡ് മഴ എന്ന് എഴുതുകയാണ് മോഹൻ കുമാർ.


ആസിഡ് മഴ

അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് എന്നിവ അധിക അളവിൽ ഉണ്ടെങ്കിൽ പെയ്യുന്ന മഴയുടെ pH അസിഡിക് ആയി മാറും. അന്തരീക്ഷത്തിലെ സൾഫർ ഡൈ ഓക്‌സൈഡ്, ജലവുമായി ചേർന്ന് നേരിയ അളവിൽ 'Sulphuric acid' ഉം, നൈട്രജൻ ഓക്‌സൈഡ് ജലവുമായി ചേർന്ന് നേരിയ അളവിൽ 'Nitric Acid' ഉം ഉണ്ടാകും.അത് മഴ വെള്ളത്തിൽ ഉണ്ടാകും.

എന്നാൽ ഇത് ലാബിൽ ഇരിക്കുന്ന ആസിഡ് പോലെ ശക്തമായതല്ല. മഴ വെള്ളത്തിന്റെ 'pH' ആസിഡ് സൈഡിലേക്ക് താഴ്ന്ന അവസ്ഥയിൽ ആണ് മഴയെ ' അമ്ല മഴ '(Acid Rain ) എന്ന് വിളിക്കുന്നത്. സാധാരണ വ്യവസായിക സ്ഥലങ്ങളിൽ ആദ്യ മഴയിൽ ആസിഡ് അംശം കാണാറുണ്ട്.

ജലത്തിലെ 'Hydrogen Ion' അളവിനെ ആണ് pH എന്ന് പറയുന്നത്. ഡിസ്റ്റിൽഡ് വാട്ടറിൽ അയോണുകൾ ഒന്നും ഇല്ലെങ്കിൽ അതിന്റെ pH 7 ആയിരിക്കും. അതാണ് 'Neutral pH'. 7 മുതൽ 14 വരെ ആണെങ്കിൽ അത് 'Alkaline pH'. ക്ഷാര അംശം കൂടി വരും.

pH 7 മുതൽ താഴോട്ട് 1 വരെ ' Acidic pH ' ആണ്. അമ്ല അംശം കൂടി കൂടി വരും. ലാബിൽ ഉള്ള Concentrated Sulphuric, Nitric Acid, Hydrochloric Acid എന്നിവയുടെ pH, 2 ആയിരിക്കും.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന വെള്ളത്തിൽ ചിലപ്പോൾ അല്പം അമ്ല അംശമോ അല്ലെങ്കിൽ ക്ഷാര അംശമോ കാണും. അത് കൊണ്ട് അതിനൊരു റേഞ്ച് കൊടുത്തിട്ടുണ്ട്. pH 6.5 മുതൽ 8.5 വരെ.

സാധാരണ മഴ വെള്ളം അല്പം 'Acidic ' ആയിരിക്കും. pH താഴ്ന്ന് ഏതാണ്ട് 5.7 വരെ ആകും. അതിനു കാരണം, വായുവിലെ 'Carbon Di Oxide' ജലവുമായി ചേർന്ന് 'Carbonic Acid' നേരിയ അളവിൽ ഉണ്ടാകുന്നത് കൊണ്ടാണ്.

എന്നാൽ മഴ വെള്ളത്തിന്റെ pH 5 ൽ താഴ്ന്നാൽ അത് ആസിഡ് അംശം കൂടി 'Acid rain' എന്ന് പറയാം. വിദേശ രാജ്യങ്ങളിൽ മഴ വെള്ളത്തിന്റെ pH, 4 ൽ താഴുമ്പോൾ ആണ് 'Acid Rain' എന്ന് പറയുന്നത്. അപ്പോൾ ഇതിന്റെ കൃത്യമായ pH അളവ് എത്ര എന്ന് അറിയാൻ രാസ പരിശോധന വേണം.

PH Meter ഉപയോഗിച്ചു നോക്കണം. pH 7 ൽ താഴെ എല്ലാം Acidic ആയത് കൊണ്ട് എത്ര pH ആണെന്ന് കണ്ടു പിടിച്ചാലേ കൃത്യമായി പറയാൻ ആകൂ.

മിക്കവാറും ഒരു മഴയോടെ ആസിഡ് അംശം മാറി കിട്ടും. എന്നാൽ ദിവസവും അന്തരീക്ഷ മലിനീകരണം ഉണ്ടെങ്കിൽ വാതകങ്ങൾ എപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിന്ന് അമ്ല മഴ പെയ്‌തേക്കാം. അതാണ് വ്യവസായിക മേഖലയിൽ ഇത് കൂടുതൽ കാണുന്നത്.