ബാലയ്യ-ഹണി റോസ് ഭാഗ്യജോഡി; അടുത്ത ചിത്രത്തിലും ഒന്നിച്ച്

  1. Home
  2. Entertainment

ബാലയ്യ-ഹണി റോസ് ഭാഗ്യജോഡി; അടുത്ത ചിത്രത്തിലും ഒന്നിച്ച്

HONEY


നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീരസിംഹ റെഡ്ഡി തെലുങ്കിൽ വൻ ഹിറ്റാണ്. ചിത്രത്തിൽ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് ഹണി റോസ് ആയിരുന്നു. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.

വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകർഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ൻ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയിൽ വൈറലായി. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.

ബാലകൃഷ്ണയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നുവെന്നുമായിരുന്നു ബാലയ്യ പറഞ്ഞത്.