സഹായം ആവശ്യപ്പെട്ട് ഒത്തിരി പേര് കള്ളത്തരങ്ങളുമായിട്ടും എന്റെ അടുത്ത് വരാറുണ്ട്; സഹായിച്ചിട്ടും പറ്റിക്കുന്നവർ ധാരാളമുണ്ട്: ബാല
മലയാളിക്കു പ്രിയപ്പെട്ട നടനാണ് ബാല. നടൻ മാത്രമല്ല, ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം സജീവമാണ്. തനിക്കു നേരിട്ട ഒരു ദുരനുഭവം തുറന്നു പറയുകയാണ് താരം. ബാലയുടെ വാക്കുകൾ:
"ഒരു കുടുംബത്തിലെ മൂന്ന് തലമുറയെ ഞാന്‍ സാഹയിച്ചിരുന്നു. ഒരിക്കല്‍ അവരോട് ഞാന്‍ ചോദിച്ചു എന്തിനാണ് ഞാന്‍ നിങ്ങളെയും നിങ്ങളുടെ മൂന്ന് തലമുറയെയും സഹായിച്ചതെന്ന് അറിയാമോ എന്ന്? ആ ചേച്ചി പറഞ്ഞത് നിങ്ങളുടെ അടുത്ത് കാശ് ഉള്ളത് കൊണ്ടാണെന്ന്.
യഥാർഥത്തിൽ അത്രയും കാലം ഞാന്‍ പൊട്ടനായിരുന്നുവെന്ന് പറയാം. എന്റെ കൈയില്‍ കാശുള്ളത് കൊണ്ടല്ല, ഒരു മനസുള്ളത് കൊണ്ടാണ് സഹായിക്കുന്നതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അങ്ങനെ സഹായിക്കണമെന്ന് മനസുള്ളവര്‍ക്ക് കാശ് ഇല്ലെങ്കിലും മാര്‍ഗം ഉണ്ടാവും. സഹായം ആവശ്യപ്പെട്ട് ഒത്തിരി പേര് കള്ളത്തരങ്ങളുമായിട്ടും എന്റെ അടുത്ത് വരാറുണ്ട്.
കണ്ണിന്റെ സര്‍ജറിക്കായി ഒരാളെ സഹായിച്ചു. അയാള്‍ ആശുപത്രിയില്‍ പറഞ്ഞത് ബാലയാണ് സഹായിക്കുന്നത്. അതുകൊണ്ട് ബിൽ കൂട്ടി എഴുതണമെന്ന്. ഡോക്ടറാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. സഹായിച്ചിട്ടും പറ്റിക്കുന്നവർ ധാരാളമുണ്ട്...' - ബാല.