പിരിഞ്ഞു കഴിയുമ്പോൾ പങ്കാളിയെ കുറ്റം പറയുന്ന രീതി എനിക്കില്ല, ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായിപ്പോകും: അഭയ ഹിരൺമയി

  1. Home
  2. Entertainment

പിരിഞ്ഞു കഴിയുമ്പോൾ പങ്കാളിയെ കുറ്റം പറയുന്ന രീതി എനിക്കില്ല, ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായിപ്പോകും: അഭയ ഹിരൺമയി

ABHAYA


വിവാദങ്ങളുടെ തോഴിയാണ് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് അഭയ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തുടർന്ന് ഗായിക അമൃതയുമായുള്ള ഗോപിയുടെ ബന്ധവും കൂടിയായപ്പോൾ നെറ്റിസൺസ് ഇവരെ പൊങ്കാലയിടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്ന് അത്രത്തോളം ട്രോളുകൾ ഇവർക്കേൽക്കേണ്ടിവന്നിട്ടുണ്ട്. 

ഇപ്പോൾ തൻറെ പൂർവബന്ധങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നുപറയുകയാണ് അഭയ: 'ഉയരങ്ങളിലെത്തണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ട്. എനിക്ക് എന്നെ വളർത്തികൊണ്ടുവരണം, എനിക്ക് എൻറേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണം. എൻറെ ഇത്രയും കാലമുണ്ടായിരുന്ന റിലേഷൻഷിപ്പിനെക്കുറിച്ച് ഞാൻ മാറിയിരുന്നു കുറ്റം പറയുന്നത് ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായിപ്പോകും. പിരിഞ്ഞു കഴിയുമ്പോൾ പങ്കാളിയെ കുറ്റം പറയുന്ന രീതി ശരിയല്ലെന്ന് എനിക്കു തോന്നിയിട്ടുണ്ടായിരുന്നു.

ഒരു ലിവിംഗ് റിലേഷൻഷിപ്പിൽ ഒന്നെങ്കിൽ മരണംവരെ അതുമായി മുന്നോട്ടുപോകാം. അതല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ബ്രേക്കപ്പ് ആകാം. അത് എല്ലാ റിലേഷൻഷിപ്പിലുമുണ്ട്. എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാറി നിൽക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. സ്‌നേഹം ഉള്ളതുകൊണ്ടാണ് എനിക്കതു മറികടക്കാൻ പറ്റിയത്. സ്‌നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെ ഒരാളെക്കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ല...'