ശസ്ത്രക്രിയ വിജയകരം: ആശുപത്രി ചിത്രം പങ്കുവച്ച് നടൻ അബ്ബാസ്

  1. Home
  2. Entertainment

ശസ്ത്രക്രിയ വിജയകരം: ആശുപത്രി ചിത്രം പങ്കുവച്ച് നടൻ അബ്ബാസ്

ABAS


നടൻ അബ്ബാസ് ആശുപത്രിയിൽ. ഫേസ്ബുക്കിലൂടെ അബ്ബാസ് തന്നെയാണ് ആശുപത്രിയിലാണെന്ന വിവരം പങ്കുവെച്ചത്. കാലിനുണ്ടായ പരുക്കിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും അബ്ബാസ് പറഞ്ഞു. 

ഉത്കണ്ഠ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ആശുപത്രിയിലായിരിക്കുമ്പോഴാണെന്നും മനസ്സിനെ ശക്തിപ്പെടുത്താൻ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നും അബ്ബാസ് പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി, ഉടൻ വീട്ടിലേക്ക് തിരിച്ചെത്തണമെന്നും എല്ലാവരുടേയും പ്രാർഥനകൾക്കും സ്‌നേഹത്തിനും നന്ദിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ബൈക്കിൽ നിന്ന് വീണ് കണങ്കാലിന് പരുക്ക് പറ്റിയതായി അബ്ബാസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കാൽമുട്ടിനേറ്റ പരുക്കിന് ഫിസിയോതെറാപ്പി നടത്തിയെങ്കിലും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.