നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി

  1. Home
  2. Entertainment

നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി

shersha sherief


നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. രജിസ്റ്റർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

"വിവിധ പാതകൾ, പ്രാർഥനകൾ, ഒടുവിൽ ഒരൊറ്റ പ്രണയം. സർക്കാരിന് നന്ദി. സ്വാതന്ത്ര്യദിനത്തിൽ ഒരു പോരാളി ഔദ്യോഗികമായി എൻ്റെ കൂടെ കൂടി" എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ടാണ് ഷേർഷാ വിവാഹചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്.

ടൊവിനോ തോമസ്-ബേസിൽ ജോസഫ് ചിത്രം 'അതിരടി'യിലെ 'ആൽഫാ മെയിൽ വിവി' എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് ഷേർഷാ ഷെരീഫ്. ഗൗരി ജി. കിഷൻ നായികയായ 'ലിറ്റിൽ മിസ് റാവുത്തർ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നായകനുമായിരുന്നു. 'ബാഡ് ബോയ്സ്', 'നിഴൽ', 'മൂൺവാക്ക്', 'മധുവിധു', 'ഹൃദയം' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആൻഡ് ഓർഡർ' ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചലച്ചിത്ര രംഗത്തുനിന്ന് ബേസിൽ ജോസഫ്, നിഖില വിമൽ, അരുൺ കുര്യൻ, ഗൗതമി നായർ തുടങ്ങി നിരവധി പേർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.