60-ാം വയസ്സിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർഥി; രണ്ടാം ഭാര്യ രുപാലി ആരെന്നറിയുമോ..?

  1. Home
  2. Entertainment

60-ാം വയസ്സിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർഥി; രണ്ടാം ഭാര്യ രുപാലി ആരെന്നറിയുമോ..?

ASHISH


അറുപതാം വയസിൽ രണ്ടാം വിവാഹം കഴിച്ച് നടൻ ആശിഷ് വിദ്യാർഥി. അമ്പതുകാരിയായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. ആസാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാഷൻ സംരംഭകയാണ് രുപാലി. രുപാലിയുടെയും രണ്ടാം വിവാഹമാണിത്. കോൽക്കത്തയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്തു സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകരും നെറ്റിസൺസും ചിത്രങ്ങൾ ഏറ്റെടുത്തു. ആശംസകൾക്കൊപ്പം നെഗറ്റീവ് കമന്റുകളും ആശിഷിനെ തേടിയെത്തി. 

പഴയ ബംഗാളി നടി ശകുന്തള ബറുവയുടെ മകളായ രജോഷി ബറുവയാണ് ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ. 23 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് താരം രുപാലിയെ വിവാഹം കഴിക്കുന്നത്. ആശിഷ്-രജോഷി ദമ്പതികൾക്ക് ഒരു മകനുണ്ട്. ആശിഷിന്റെ വിവാഹദിനത്തിൽ ഗൂഢാർഥമുള്ള പോസ്റ്റുമായി രജോഷി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ആസാമിന്റെ തലസ്ഥാന നഗരിയായ ഗുവാഹത്തിയിലാണ് രുപാലി ജനിച്ചത്. ആന്ത്രോപോളജിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് രുപാലി. യുകെയിൽ ഡോക്ടർ ആയിരുന്ന മിത്തം ആയിരുന്നു രുപാലിയുടെ ആദ്യ ഭർത്താവ്. ഭർത്താവിന്റെ മരണത്തെത്തുടർന്നാണ് ആശിഷുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. രുപാലി-മിത്തം ദമ്പതികൾക്ക് ഒരു മകളാണുള്ളത്.

വിവിധ ഇന്ത്യൻ ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അശിഷ് വിദ്യാർഥി അഭിനയിച്ചിട്ടുണ്ട്. മലയാളിക്കും പ്രിയപ്പെട്ട താരമാണ് ആശിഷ്. സിഐഡി മൂസ, ചെസ്, രക്ഷകൻ, ഡാഡി കൂൾ, ബ്ലാക്ക് സ്റ്റാലിയൺ, ബാച്ച്ലർ പാർട്ടി തുടങ്ങിയ മലയാളചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.