നടൻ അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായി

  1. Home
  2. Entertainment

നടൻ അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായി

ASHOK


നടൻ അശോക് സെൽവനും അരുൺ പാണ്ഡ്യന്റെ മകളും നടിയുമായ കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളിൽ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുമെന്നാണ് വിവരം.

ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. അശോക് സെൽവൻ നായകനായി ഈയിടെ പുറത്തിറങ്ങിയ 'പോർ തൊഴിൽ' എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിലുമെത്തിയിരുന്നു. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. പാ രഞ്ജിത്ത് നിർമിക്കുന്ന 'ബ്ലൂ സ്റ്റാർ' എന്ന സിനിമയിൽ അശോക് സെൽവനും, കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സീ ഫൈവിൽ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നൻപകൽ മയക്കം അടക്കമുള്ള ചിത്രങ്ങളിൽ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്.