നടൻ ബാലയുടെ പുതിയ വീട്; കായല്‍ക്കരയില്‍ വേസ്റ്റേണ്‍ രീതിയില്‍ ഒരുക്കിയ വിശാല ഇടം, വീഡിയോ പങ്ക് വച്ച് താരം
നടൻ ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താൻ കൊച്ചി വിടുകയാണെന്ന് അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പലരും കേരളത്തിൽ നിന്ന് ബാല താമസം മാറുകയാണോ എന്ന് വരെ കമൻ്റ് ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. ഒരു വീഡിയോയിലൂടെയാണ് തൻ്റെ പുതിയ വീട് ബാല പരിചയപ്പെടുത്തിയത്.
സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും പലരും വൈക്കമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലയ്ക്കൊപ്പം കോകിലയേയും വീഡിയോയിൽ കാണാൻ സാധിക്കും. 'ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. ഞാൻ കൊച്ചി വിട്ടു പക്ഷെ ഞാൻ എപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.' എന്നാണ് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കായല്‍ക്കരയില്‍ വേസ്റ്റേണ്‍ രീതിയില്‍ ഒരുക്കിയ വിശാലമായ വീടിൻ്റെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചി വിട്ട് പോകുകയാണെന്നും സമാനമായ രീതിയിൽ ഒരു പോസ്റ്റിലൂടെയാണ് ബാല അറിയിച്ചത്.