ഷൂട്ട് ചെയ്തതിൽ നിന്ന് ഒരു മണിക്കൂറോളം 'ആട് 3' കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി

  1. Home
  2. Entertainment

ഷൂട്ട് ചെയ്തതിൽ നിന്ന് ഒരു മണിക്കൂറോളം 'ആട് 3' കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി

dharmajan bolgatty


ഷൂട്ട് ചെയ്തതിൽ നിന്ന് ഒരു മണിക്കൂറോളം 'ആട് 3' കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി. ആട് 3 ആദ്യ ഷോ കണ്ടതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധർമജൻ. പ്രേക്ഷകരാണല്ലോ പറയേണ്ടത് പടം നല്ലതാണോ അല്ലെയോ എന്ന്. നമ്മൾ അഭിനയിച്ച ആൾക്കാർ അല്ലേ. പ്രേക്ഷകരുടെ കൂടെ ഇരുന്ന് കാണുമ്പോഴുള്ള സുഖം വേറെയാണല്ലോ.

ഒരു മണിക്കൂറോളം സിനിമ കട്ട് ചെയ്ത് പോയിട്ടുണ്ട്. ഒരുപാട് ഷൂട്ട് ചെയ്തിട്ട് അതൊക്കെ കട്ടായി പോയിട്ടുണ്ട്. ഇതൊരു ടൈം ട്രാവ്‌ലർ മൂവി ആണല്ലോ. എങ്ങനെ വരുമെന്നുള്ളത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. - ധർമജൻ പറഞ്ഞു. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടുന്നത്.ആദ്യ രണ്ടു ഭാ​ഗങ്ങളിലേതു പോലെ തന്നെ പൊട്ടിച്ചിരിക്കാൻ ഒരുപാട് കോമഡി ചിത്രത്തിലുണ്ടെന്നും സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു. ഷാജി പാപ്പന്റെ വലംകൈ ആയ ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധർമജൻ എത്തുന്നത്. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഭ​ഗത് മാനുവൽ, വിജയ് ബാബു, വിനായകൻ, ഇന്ദ്രൻസ്, സണ്ണി വെയൻ, ഹരികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.