പഴയകാലത്തെപ്പോലെ സിനിമയിൽ ഊഷ്മള ബന്ധങ്ങളില്ല, ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉണ്ട്: ഇന്ദ്രൻസ്

  1. Home
  2. Entertainment

പഴയകാലത്തെപ്പോലെ സിനിമയിൽ ഊഷ്മള ബന്ധങ്ങളില്ല, ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉണ്ട്: ഇന്ദ്രൻസ്

indrans


സിനിമ ഇന്ദ്രൻസിന് ജീവശ്വാസമാണ്. കോസ്റ്റിയൂം മേഖലയിൽ തുടങ്ങിയതാണ് താരത്തിന്റെ സിനിമാജീവിതം. വലിയ താരമായെങ്കിലും വിനയപൂർവമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവർക്കും മാതൃകയാണ്. ഇപ്പോൾ സിനിമയിലെ ബന്ധങ്ങളെക്കുറിച്ചു ഇന്ദ്രൻസ് പറഞ്ഞത് എല്ലാവർക്കും മാതൃകയാണ്. താരത്തിന്റെ വാക്കുകൾ:

പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണ്. എങ്കിലും പുതിയ തലമുറയിലെ താരങ്ങളും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉള്ളവരാണ്. അഭിനയിക്കുന്നത് സംബന്ധിച്ച സംശയമെല്ലാം മുതിർന്ന താരങ്ങളോട് അവർ ചോദിക്കാറുണ്ട്.

പലപ്പോഴും നമ്മൾ അടുത്ത് വരുമ്പോൾ അവർ എഴുന്നേറ്റു നിൽക്കുകയും ചിലപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്യാറുണ്ട്. ഒഴിഞ്ഞുമാറുന്നത് ഒരിക്കലും ബഹുമാനക്കുറവ് കൊണ്ടല്ല. മാതാപിതാക്കളോടൊക്കെ മക്കൾ കാണിക്കുന്ന പോലൊരു ബഹുമാനം ആണത്. അവരെ തെറ്റ് പറയാൻ സാധിക്കില്ല, കാരണം ഇപ്പോഴത്തെ കാലത്തെ കാഴ്ചപ്പാടും ചിന്തയുമൊക്കെ വ്യത്യസ്തമാണ്. കാലം മാറിയില്ലേ... - ഇന്ദ്രൻസ് പറഞ്ഞു.