രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് നടൻ നരേൻ

  1. Home
  2. Entertainment

രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് നടൻ നരേൻ

naran


തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളായ നരേൻ. ആണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നരേൻ അറിയിച്ചിരിക്കുന്നു. നരേൻ- മഞ്‍ജു ഹരിദാസ് ദമ്പതികള്‍ക്ക് തന്മയ എന്ന ഒരു മകളുമുണ്ട്.

നരേൻ തമിഴ് സിനിമകളിലും നിറസാന്നിദ്ധ്യമാണ്. 'അദൃശ്യം' എന്ന ചിത്രമാണ് നരേന്റായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'ഡിറ്റക്റ്റീവ് നന്ദ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നരേൻ അഭിനയിച്ചത്. ത്രില്ലര്‍ ഡ്രാമ ചിത്രമായിട്ടാണ് 'അദൃശ്യം' തിയറ്ററുകളില്‍ എത്തിയത്.

സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്‍തത്. ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മ്മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

നരേന് പുറമേ ജോജു, ഷറഫുദ്ദീൻ, പ്രതാപ് പോത്തൻ, ആനന്ദി, ജോണ്‍ വിജയ്, സിനില്‍ സൈനുദ്ദീൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പുഷ്‍പരാജ് സന്തോഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മികച്ച സസ്‍പെൻസ് ത്രില്ലറാണെന്ന അഭിപ്രായം നേടിയെടുക്കാൻ ചിത്രത്തിനായിരുന്നു. ആരാണ് അന്വേഷകൻ ആരാണ് കുറ്റവാളി എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലായിരുന്നു ചിത്രത്തിന്റെ കഥാഗതി.

ഉദ്വേഗമുനയില്‍ പ്രേക്ഷകനെ നിര്‍ത്തുന്ന മാനറിസങ്ങളായിരുന്നു ചിത്രത്തില്‍ നരേന്. 'അദൃശ്യം' എന്ന ചിത്രത്തിലെ നരേന്റെ പ്രകടനം ഏറെ അഭിനന്ദനം  സ്വന്തമാക്കുകയും ചെയ്‍തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കഥാപാത്രമായി നരേന്റെ ഭാവമാറ്റങ്ങള്‍ ചിത്രത്തിന്റെ കഥാ സന്ദര്‍ഭങ്ങളെ ആകാംക്ഷഭരിതമാക്കുന്നു. സമീപകാലത്ത് നരേന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രവുമാണ് അദൃശ്യത്തിലെ 'ഡിറ്റക്ടീവ് നന്ദ'. നരേൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രത്തില്‍ അത്ഭുതപ്പെടുത്തുന്നുവെന്നു തന്നെയാണ് അഭിപ്രായങ്ങള്‍. വീണ്ടും മലയാളത്തില്‍ സജീവമാകാൻ നരേന് അദൃശ്യം അവസരം സൃഷ്‍ടിക്കുമെന്ന് തീര്‍ച്ച. ഒരുപാട് കാലത്തിന് ശേഷമാണ് മലയാളത്തില്‍ നരേന് മികച്ച ഒരു കഥാപാത്രം ലഭിക്കുന്നതും.