നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു; വധു നിരഞ്ജന

  1. Home
  2. Entertainment

നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു; വധു നിരഞ്ജന

nirajan


നടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ വാരമാണ് വിവാഹം. സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത് വച്ച് റിസപ്ഷന്‍ നടത്തും.

മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ്. മൂത്ത മകന്‍ സച്ചിന്‍. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം തുടങ്ങിയ സിനിമകളാണ് പുതിയ പ്രോജക്ടുകള്‍.

ഫാഷന്‍ ഡിസൈനറാണ് പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.