നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

  1. Home
  2. Entertainment

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

pradeep rawat


പ്രശസ്ത നടന്‍ പ്രദീപ് സിങ് റാവത്ത് അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസായിരുന്നു.

നിരവധി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ നായകനായ ഗജിനിയിലും അമീര്‍ഖാന്റെ ലഗാനിലും പ്രധാന വില്ലന്റെ വേഷത്തിലെത്തിയത് പ്രദീപ് റാവത്ത് ആയിരുന്നു.

ചൈനാ ടൗണ്‍, കസിന്‍സ്, ഇത് പാതിരാ മണല്‍ എന്ന മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മഹാഭാരതത്തില്‍ അശ്വത്ഥമാവിന്റെ വേഷം അവതരിപ്പിച്ചിരുന്നു.