താൻ ആശുപത്രിയിലാണെന്ന വാർത്ത തെറ്റാണെന്ന് നടന്‍ സുരേഷ് ഗോപി

തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്നും ദൈവാനുഗ്രഹത്താല്‍ സുഖമായിരിക്കുകയാണെന്നും നടന്‍ സുരേഷ് ഗോപി. നിലവിൽ ആലുവ യുസി കോളേജില്‍ ഗരുഡന്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്.
വലിയൊരു ഇടവേളക്കുശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിർമ്മിക്കുന്നത്. ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ദിലീഷ് പോത്തന്‍, സിദിഖ്, മേജര്‍ രവി, ജഗദീഷ്, തലൈവാസല്‍ വിജയ് ദിവ്യ പിള്ള, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം ജിനേഷിൻറെ കഥയ്ക്ക് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.