മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം

  1. Home
  2. Entertainment

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം

TINI


 

നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കാൻ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

'ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും. ആവേ മരിയ. കൃപാസനം വിശ്വാസി' എന്ന കുറിപ്പോടെ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചത്.

അൻസിബ ഹസൻ ആദ്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോ‌ടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്‍ കേസെടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടിയത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി തുടങ്ങി ഗുരുതര പരാതികളാണ് അൻസിബ ടിനിക്കെതിരെ ഉന്നയിച്ചത്.